Quick Enquiry
banner

നടുവേദന : ഇനി വിരാമമിടാം ജീവനിയത്തോടൊപ്പം

Date: 2018-11-22

ജീവിതത്തിൽ പലപ്പോഴും നിയന്ത്രണാതീതമായി തിരക്കേറുന്നതുമൂലം മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ ഭൂരിഭാഗം ആളുകൾക്കും സാധിക്കാതെ വരുന്നു. ആരോഗ്യത്തിലെ ഈ അശ്രദ്ധ മറ്റു പല രോഗാവസ്ഥകളെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. മനുഷ്യശരീരത്തിന്റെ അച്ചുതണ്ട് എന്ന് വിശേഷിപ്പിക്കുന്നതാണ് നട്ടെല്ല്. ആധുനിക ജീവിതരീതിയിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥ ആണ് നടുവേദന. ഇന്നത്തെ സമൂഹത്തിൽ 80% ആളുകളും നടുവേദനയുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ശക്തമായ നടുവേദന നിങ്ങളുടെ ജോലിസ്ഥലത്തും വീട്ടിലും നിങ്ങളുടെ കാര്യക്ഷമതയെ കുറക്കുന്നുണ്ടോ? കൃത്യമായ കാരണങ്ങൾ കണ്ടുപിടിച്ചു എത്രയും പെട്ടെന്ന് നിങ്ങളുടെ നടുവേദനയിൽ നിന്ന് നിങ്ങൾ മോചിതരാകേണ്ടതുണ്ട്. അതിനാൽ തന്നെയും ജീവനിയം ആയുർവേദിക് ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെന്റർ നിങ്ങൾക്കായി ഏറ്റവും മികച്ച ചികിത്സാ പ്രദാനം ചെയ്യുന്നതിൽ മുന്നിട്ടു നിൽക്കുന്നു.

 

 

ശരീരത്തിന് ലഭിക്കുന്ന പിന്താങ്ങലിനും വഴക്കത്തിനും കാരണം നട്ടെല്ലിലെ പേശികളുടെയും കെട്ടുനാരിന്റെയും ദശാനാരിന്റെയും എല്ലുകളുടെയും സംയോജിത പ്രവർത്തനമാണ്. അതുകൊണ്ടു തന്നെ, നട്ടെല്ലിനുണ്ടാകുന്ന വേദന ഇവയിലേതിനെങ്കിലും ഉണ്ടാകുന്ന ക്ഷതം കൊണ്ടുമാകാം. സാധാരണയായി ഉണ്ടാകുന്ന നടുവേദനയ്ക്ക് കാരണം, അമിതമായി ഉണ്ടാകുന്ന പേശീ-വലിവാണ്. ആയാസമുള്ള ജോലികൾ ചെയ്യുന്നത് കൊണ്ടു ഉണ്ടാകുന്ന പേശീ ക്ഷതവും ഇതിനു കാരണമായേക്കാം.


ഡിസ്കുകളിലെ ക്ഷതം, മുഴ, ആന്ത്രവീക്കം എന്നിവക്കൊപ്പം, നടുവിനും ഇടുപ്പിനും ഉണ്ടാകുന്ന വേദന, വാതവേദന, സന്ധിവാതം, നട്ടെല്ലിന്റെ വിലക്ഷണമായ വക്രത, അസ്ഥിക്ഷയം, കിഡ്നി സംബന്ധമായ പ്രശ്ങ്ങൾ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമായേക്കാം. ദൈനംദിന ജീവിതത്തിൽ നാം സ്വീകരിക്കുന്ന തെറ്റായ ചില ഇരിപ്പുരീതികൾ നട്ടെല്ലിന്റെ ആരോഗ്യത്തിനെ ഹനിക്കുന്നു. ഇവയ്‌ക്കെല്ലാമുപരി മറ്റു പല രോഗങ്ങളുടെ രോഗലക്ഷണമായി കൂടെ നടുവേദന ഉണ്ടാകാവുന്നതാണ്.


അമിതമായ ഭാരം എടുക്കുന്നതുകൊണ്ടോ ദീർഘ നേരം നിൽക്കുന്നത് കൊണ്ടോ നട്ടെല്ല്ലിലെ ഡിസ്കുകൾക്ക് വിള്ളലുണ്ടാകാവുന്നതാണ്. ഡിസ്കുകൾക്കു ഇണ്ടാകുന്ന ക്ഷതം കാരണം ഉണ്ടാകുന്ന നടുവേദന അതികഠിനവും തീവ്രവുമാണ്. ഇവയ്ക്കു ശരിയായ രീതിയിലുള്ള ചികിതസ സ്വീകരിച്ചില്ലെങ്കിൽ അവ സങ്കീർണമാവുകയും മറ്റു പല രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.


നടുവേദനയ്ക്ക് ഇന്ന് വ്യത്യസ്ത രീതിയിലുള്ള ചികിത്സാരീതികൾ ലഭ്യമാണെങ്കിലും ഒരു മുഖ്യധാര ചികിത്സാരീതി നിലവിലില്ല. എന്നാൽ ഈ ഒരവസ്ഥയ്ക്കു വിരാമമിട്ടുകൊണ്ടാണ് ആയുർവ്വേദം മുന്നോട്ടു കടന്നു വരുന്നത്. നടുവേദനയുടെ മൂലകാരണത്തെ കണ്ടുപിടിക്കുകയും ആ കാരണത്തെ ചികിതസിക്കുകയും ചെയ്യന്നതിനാൽ നടുവേദനയിൽ നിന്നും മോചനം ഉറപ്പുവരുത്തുകയും ചെയ്യാം. ആയുർവേദ ചികിത്സാ പാരമ്പര്യം കൊണ്ട് കേരളമൊട്ടാകെ പേരുകേട്ട ജീവനിയം ആയുർവേദിക് ഹോസ്പിറ്റൽസ് നിങ്ങളുടെ അസുഖങ്ങൾക്ക് കൃത്യമായ ചികിത്സയും ആശ്വാസവും പകരുന്നു.


വാത ദോഷത്തിന്റെ ആധിക്യം കാരണം ഉണ്ടാകുന്ന നടുവേദന പരിഹരിക്കാൻആയുർവ്വേദം അനുമാനിക്കുന്ന ചികിത്സാരീതികളും(നടുവേദന ചികിത്സ) ഭക്ഷണരീതികളും വ്യായാമവും കൃത്യമായി പാലിക്കേണ്ടതുണ്ട്.

 

പഞ്ചകർമ ഉൾകൊണ്ടുള്ള ചികിത്സാ രീതികൾ ആണ് സാധാരണയായി നടുവേദനയ്ക്ക് പരിഹാരം. ഉഴിച്ചിൽ, പിഴിച്ചിൽ മുതലായ ആയുർവേദ ചികിത്സാ രീതികൾക്കൊപ്പം ഫിസിയോതെറാപ്പിയും ജീവനിയം നടുവേദനയ്ക്ക് ഉപയോഗിക്കാറുണ്ട്. സ്നേഹന, കാട്ടി ബസ്തി, എന്ന കാര്യക്രമങ്ങളും പ്രയോഗിക്കാറുണ്ട്. പച്ചിലമരുന്നുകളും അവയിൽ നിന്നുണ്ടാക്കിയ എണ്ണകളും കൊണ്ടുള്ള ചികിത്സ നടുവേദന അകറ്റുന്നു. ജീവനിയം ഇവയോടൊപ്പം തന്നെ നിത്യേന ഉള്ള യോഗ പരിശീലിപ്പിക്കുകയും ഇതിലൂടെ രോഗലക്ഷണങ്ങൾക്ക് വിരാമമിടാൻ സഹായിക്കുകയും ചെയ്യുന്നു.


ഇവയോടൊപ്പം പാലിക്കേണ്ട മറ്റു ചിട്ടകളും ഉണ്ട്. ഇളം ചൂട് പിടിക്കുന്നതും, ചൂട് ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. തണുപ്പിനെ അകറ്റുന്നത് വാത ദോഷത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. തീക്ഷണമായ എരിവുകൂട്ടുകൾ അകറ്റുന്നത് നല്ലതാണു. നിത്യേന ഉള്ള യോഗ പരിശീലിക്കുന്നതും ആരോഗ്യപരമാണ്.

കൊച്ചിയിലെ ഏറ്റവും മികച്ചതും വിഖ്യാതവുമായ ജീവനിയം ആയുർവേദ ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെന്റർ(Jeevaniyam Ayurveda Hospital and Research Centre) ഗുണനിലവാരവും മേന്മയുമുള്ള നടുവേദന ചികിത്സ(Back pain therapy in Kerala) തങ്ങളുടെ രോഗികൾക്കായി പ്രദാനം ചെയ്യുന്നു. നാളുകളായി നിങ്ങളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടാണോ നടുവേദന? എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ജീവനിയം സന്ദർശിക്കു. നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ പ്രമാണസൂക്തം.

 

Mail Us : jeevaniyamayur@gmail.com
Book Your Appointment Here : jeevaniyam.com/book-an-appointment

Authored by Dr. Reshmi Pramod
Thank you... We will contact you Soon...
Sorry ... Please Try Again

Enquiry

IMAGE GALLERY

jeevaniyam ayurvedic centre

VIEW MORE


VIDEO GALLERY

gallery

VIEW MORE


TESTIMONIALS

LITTY
Litty my daughter aged 13 is undergoing Ayurveda treatments for hyperactivity, sleep problem etc. After 14 days of treatment found remarkable changes in hyperactivity and behavioral issues.

Read More

Call Us: +91 9961518687